Rep: Shakabar
മംഗലംഡാം : കാക്കഞ്ചേരിയിൽ ഇന്നലെ രാത്രി പത്തര മണിയോടെയാണ് സംഭവം കാക്കഞ്ചേരിയിൽ ഷാജഹാന്റെ വീട് കയറി താമസവുമായി ബന്ധപ്പെട്ട് പരിപാടികൾ നടന്നുകൊണ്ടിരിക്കെ ബന്ധുക്കൾക്ക് ഇടയിലേക്ക് തമിഴ് യുവാവ് സൈക്കിൾ നിറുത്തി കയറിവന്ന് വെള്ളം എടുത്തു കുടിച്ചു. ശേഷം മൂന്ന് ദിവസമായി താൻ ഭക്ഷണം കഴിച്ചിട്ടെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ഭക്ഷണം നൽകി. തമിഴ്നാട് തിരുന്നൽവേലിക്കാരൻ ആണ് താൻ എന്നും. കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ ഹോട്ടൽ ജീവനിക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ വടക്കഞ്ചേരി ഹൈവെയിൽ നിന്നും വഴി തെറ്റിയാണ് കാക്കഞ്ചേരിയിൽ എത്തിയത് എന്നും അറിയിച്ചു. എന്നാൽ സംസാരത്തിലെ അപാകതകളിൽ സംശയംതോന്നിയതിനെ തുടർന്നും സൈക്കിളിൽ വഴിതെറ്റി ഇത്രയേറെ ദൂരം വന്നു എന്ന് പറയുന്നതിൽ സംശയം തോന്നിയ വീട്ടുകാരും സുഹൃത്തുകളും ചേർന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപോളാണ് സൈക്കിൾ പാലക്കാട് ഉള്ള ഒരു വീട്ടിൽനിന്നും എടുത്തതാണ് എന്ന് അറിയുന്നത്. ഇതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും യുവാവിനെ മംഗലംഡാം പോലീസിന് കൈമാറുകയും ചെയ്തു. എന്നാൽ മാനസികമായ പ്രശനങ്ങൾ ഉള്ള ആളാണെന്ന് സംശയിക്കുന്നുവെന്നും അതിനാൽ നിലവിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും. സൈക്കിൾ സ്റ്റേഷൻ കസ്റ്റടിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സ്റ്റേഷനിൽ നിന്നും അറിയിച്ചു,
Similar News
മലയോരമേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂര്ദ്മാത
മേലാർകോട് നിരീക്ഷണ ക്യാമറകൾക്ക് പുറകിൽ മാലിന്യം തള്ളിയ നിലയിൽ
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി