മംഗലംഡാം: വണ്ടാഴി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ പൈതലയിൽ ആലത്തൂർ എം എൽ എ കെ. ഡി. പ്രസേനന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അംഗൻവാടി കെട്ടിടം കെ. ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേഷ് അധ്യക്ഷനായിരുന്നു.
സ്വാഗതസംഘം കൺവീനറായ ആർ. അരവിന്താക്ഷൻ സ്വാഗതവും, വണ്ടാഴി ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് പി. ശശികല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത മുരളീധരൻ, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഇബ്രാഹിം, നെന്മാറ ബ്ലോക്ക് മെമ്പർ പി.എച്. സെയ്താലി, വാർഡ് മെമ്പർ പി. ജെ. മോളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ എം. ജോസഫ് മാത്യു, പി. വി. കൃഷ്ണൻ, മുൻ വാർഡ് മെമ്പർമാരായ സന്തോഷ് ഡൊമിനിക്, കെ. കെ. മോഹനൻ, നെമ്മാറ അഡീഷണൽ CDPO ഉഷാറാണി എന്നിവർ ആശംസകളും, ICDS സൂപ്പർവൈസർ സുധാകുമാരി നന്ദിയും പറഞ്ഞു.
പ്രദേശിക വാർത്തകൾക്ക് മംഗലംഡാം മീഡിയ WhtsApp Group-ൽ അംഗമാവുക.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.