പാലക്കാട് ആരോമ, ന്യൂ ആരോമ സിനിമാ തീയറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി പാലക്കാട് നഗരസഭ അധികൃതർ.

പാലക്കാട്: കേരള കെട്ടിടനിര്‍മാണച്ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ പ്രവര്‍ത്തിച്ച അരോമ, ന്യൂ അരോമ മൂവീസ് സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനാനുമതി പാലക്കാട് നഗരസഭ റദ്ദാക്കി. കെട്ടിടമുടമയ്ക്ക് പാലക്കാട് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തില്‍നിന്നുള്ള അനുമതിപത്രങ്ങളോ, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍നിന്നുള്ള ലൈസന്‍സുകളോ കൂടാതെയാണ് തിയേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ നഗരസഭാധികൃതരുടെ അറിയിപ്പില്‍ പറയുന്നു. നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന നിലവിലുള്ള തിയേറ്ററിന്റെ ബാല്‍ക്കണി ഏരിയ വരുന്ന ഭാഗം പ്രത്യേകമായി വേര്‍തിരിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തി ‘അരോമ സ്‌ക്രീന്‍-2’ എന്ന പേരിലും കഴിഞ്ഞ ഒരു മാസത്തോളമായി സിനിമാപ്രദര്‍ശനം നടത്തുകയായിരുന്നുവെന്നും അറിയിപ്പിലുണ്ട്.

പ്രദേശിക വാർത്തകൾക്ക്‌ മംഗലംഡാം മീഡിയ WhtsApp Group-ൽ അംഗമാവുക.