ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ കൂട്ടി ഇടിച്ചു.

ആലത്തൂർ: ഇരട്ടക്കുളം സിഗ്നലിൽ തൃശ്ശൂർ ഭാഗത്ത്‌ നിന്നും പാലക്കാട്‌ ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലെറോ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.