ആണ്ട് നേർച്ചയ്ക്കിടെ ആന വിരണ്ടോടി: നിരവധി വാഹനങ്ങൾ തകർത്തു: ഒരാൾക്ക് പരിക്ക്.

പാലക്കാട്: പാലക്കാട് മാത്തൂര്‍ തെരുവത്ത് പള്ളിയിലെ ആണ്ടു നേര്‍ച്ചയ്‌ക്കിടയില്‍ ആന വിരണ്ടോടി. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിരണ്ടോടുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും ആന തകര്‍ത്തു.
ഇരുചക്രവാഹനങ്ങള്‍ ചവിട്ടി തെറിപ്പിക്കുകയും തുമ്പിക്കൈ കൊണ്ട് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആനയുടെ മുകളില്‍ ഇരുന്നയാള്‍ക്കും താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആനയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ തളയ്‌ക്കാന്‍ സാധിച്ചു.

വാർത്തകൾ അറിയാൻ Mangalam Dam Media
ഗ്രൂപ്പിൽ അംഗമാവു.
.