ആലത്തൂര്‍: പരിഭവങ്ങള്‍ക്ക് കാതോര്‍ത്ത് പരാതികള്‍ക്ക് പരിഹാരവുമായി ‘ജന സമക്ഷം’ ആരംഭിച്ചു. കൊവിഡ് കാലമായതോടെ യാത്ര ചെയ്യാനും നേരില്‍ കാണുന്നതിനും ജനങ്ങള്‍ക്കുണ്ടായ തടസംനീക്കി പരിഭവങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായാണ് കെ.ഡി.പ്രസേനന്‍ എം.എല്‍.എ ജനസമക്ഷവുമായി ജനങ്ങള്‍ക്കരികിലെത്തിയത്.
കടത്തിണ്ണയിലിരുന്നും വീട്ടുമുറ്റങ്ങളില്‍ ചെന്നും ജനങ്ങളെ അഭിസംബോധന ചെയ്താണ് ജനസമക്ഷം പുരോഗമിക്കുന്നത്. നിശ്ചയിച്ച കേന്ദ്രങ്ങളില്‍ എത്തുന്ന ജനങ്ങളില്‍ നിന്നും വഴിയരികില്‍ കാത്തു നില്‍ക്കുന്നവരില്‍ നിന്നും എം.എല്‍.എ പരാതികള്‍ സ്വീകരിച്ചു. ഫോണില്‍ ബന്ധപ്പെട്ട് പരിഹാരം കാണാന്‍ കഴിയുന്ന വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരവും കണ്ടെത്തി.
മറ്റ് പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്യുന്നു.വിവിധ ചികിത്സ ധനസഹായ അപേക്ഷകള്‍ക്കുള്ള ഫോറവും വിതരണം ചെയ്യുന്നുണ്ട്. ഒന്നാംദിനം കുഴല്‍മന്ദം പഞ്ചായത്തില്‍ ജനസമക്ഷം പൂര്‍ത്തിയാക്കി. ജനപ്രതിനിധികള്‍, നന്മ പ്രതിനിധികള്‍ എന്നിവരും ഒപ്പമുണ്ടായി. 29ന് ജനസമക്ഷം സമാപിക്കും.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.