January 15, 2026

പുതുക്കോടിൽ കുടുംബ വഴക്കിനെ തുടർന്ന് തമിഴ്നാട് സ്വദേശി തലക്ക് അടിയേറ്റ് മരിച്ചു.

പുതുക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി അബ്ബാസ് മരണപെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തച്ചനടി ചന്തപുരയിൽ താമസിക്കുന്ന അബ്ബാസ് പൊള്ളാച്ചി ആനമല സ്വദേശിയാണ്. സ്ഥിരമായി മദ്യപിച്ചു വഴക്ക് ഉണ്ടാക്കുന്ന പ്രകൃതകാരനാണ് അബ്ബാസ്‌ എന്ന് സമീപവാസികൾ പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.