കോട്ടയം: സ്കൂൾ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസിനെ(35) ഈരാറ്റുപേട്ട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നാണ് ഇയാള പിടി കൂടിയത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്.
പെൺ കുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ലൈംഗിക അതിക്രമത്തിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘പോക്സോ’ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവെച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം സ്കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും, സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി കണ്ണൂരിൽ നിന്നും വലയിലായത്.പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേൽനോട്ടത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ചു കൊണ്ടായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.
സൈബർ സെൽ ഇയാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്‌ഐ. തോമസ് സേവ്യർ, എഎസ്‌ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു കെ.ആർ, സിവിൽ പോലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. സംഭവത്തിൽ പെൺകുട്ടിയെ പൊലീസ് കൗണ്സിലിംഗിന് വിധേയമാക്കി. പെണ്കുട്ടിയുടെ വിശദമായ ചോദ്യം ചെയ്യലിൽ പീഡനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിക്കുകയായിരുന്നു.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.