പാലക്കാട് ദേശീയപാതയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു.

പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ മെഡിക്കല്‍ കോളജിനു സമീപം യാക്കരയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു.
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശിയായ ബോന മാലിക്ക് ബീച്ച്‌ ആണ് അപകടത്തില്‍പെട്ടത്.

പല്ലഞ്ചാത്തന്നൂര്‍ സ്വദേശി യാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ എതിര്‍ദിശയിലേക്ക് തിരിഞ്ഞ നിലയിലായി. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടങ്ങള്‍ പതിവായ ഈ മേഖലയില്‍ സിഗ്നല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

Mangalamdam Media വാർത്തകൾ വാട്ട്സാപ്പിലൂടെ അറിയാൻ ജോയിൻ ചെയ്യൂ.