പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് മുണ്ടൂർ സ്വദേശി പോലീസ് പിടിയിൽ.

അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 15 കാരിയായ പെണ്‍കുട്ടിയെ കാണാതായത്.ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിറ്റേദിവസം പാലക്കാട് നിന്ന് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി കോവിഡ് പോസിറ്റീവായതോടെ അന്വേഷണം തടസപ്പെട്ടു. രോഗമുക്തി നേടിയ ശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് ഞായറാഴ്ച രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.