ചിറ്റടി വളയലിൽ വാഹനാപകടം.

മംഗലംഡാം: ചിറ്റടി വളയൽ പാലത്തിനു സമീപം ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വണ്ടാഴി മാത്തൂർ സ്വദേശി ഷണ്മുഖന്റെ മകൻ രാജേഷ് ഓടിച്ചിരുന്ന ബൈക്ക് അമിത വേഗതയിൽ എതിരെ വന്ന ഭാരത് ബെൻസ്സ് ട്രക്കിന്റെ ഡീസൽ ടാങ്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സരമായ പരിക്കേറ്റ രാജേഷിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.