മുടപ്പല്ലൂർ: മുടപ്പലൂർ-മംഗലംഡാം റോഡിൽ വാഹനാപകടം തുടർച്ച ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വണ്ടാഴി വടക്കുമുറി കുന്നത്ത് govt: ആശുപത്രിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടി ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ രണ്ട് പേർക്കും സാരമായ പരിക്കേറ്റു. മുടപ്പല്ലൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന തൃശ്ശൂർ തേവർപറമ്പിൽ ഇസഹാക്ക് (21) ന്റെ ഹോണ്ട ആക്റ്റീവയും മംഗലംഡാം ഭാഗത്ത് നിന്നും പോവുകയായിരുന്ന മംഗലംഡാം കല്ലാനക്കര ചൂരക്കോട് സ്വദേശി സജി(57)യുടെ ഹോണ്ട ഡിയോയും തമ്മിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്ന് കണ്ടുന്നിന്നവർ അറിയിച്ചു. അപകടത്തെ തുടർന്ന് രണ്ടുപേരെയും വള്ളിയോട് സെന്റ്.ജോസഫ് ഹോസ്പിറ്റലിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. ഇന്ന് തന്നെ വൈകുന്നേരം ആറുമണിയോടെ ചിറ്റടി വളയൽ പാലത്തിന് സമീപവും ടിപ്പറിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രകാരനായ വണ്ടാഴി മാത്തൂർ സ്വദേശിക്ക് പരിക്കേറ്റിരുന്നു.
മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ വീണ്ടും വാഹനാപകടം

Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.