January 16, 2026

വണ്ടാഴിയിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരപരിക്ക്.

വണ്ടാഴി: വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ടോറസും, ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ച് വാഹന അപകടം. സ്കൂട്ടർ യാത്രകാരിയായ പറശ്ശേരി സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്കറ്റു. മംഗലംഡാം പറശ്ശേരി സ്വദേശിയായ റഷീദിന്റെ ഭാര്യ സജ്‌നക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലോട്ട് കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിക്കാണ് അപകടം ഉണ്ടായത്. ഇരുചക്ര വാഹനങ്ങൾ ഈ മേഖലയിൽ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.