പാലക്കാട്: കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലംഗ സംഘം പിടിയില്‍. ഇന്നലെ രാത്രി കൊട്ടേക്കാട് കാളിപ്പാറ ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 കില്ലോ കാട്ടുപന്നി ഇറച്ചിയുമായി നാലംഗ സംഘം പിടിയിലാകുന്നത്.
മലമ്പുഴ സിഐ അനിതാകുമാരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രധാന പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
മലമ്പുഴ സ്വദേശികളായ കൃഷ്ണകുമാര്‍, പരമേശ്വരന്‍, കൊട്ടേക്കാട് സ്വദേശി മുകേഷ് പാലക്കാട് മണലി സ്വദേശി സനിത്ത് എന്നിവരാണ് പിടിയിലായത്. പുതുനഗരം കരിപ്പോട് സ്വദേശിയായ അലിയാണ് ഇവര്‍ക്ക് കാട്ടുപന്നി ഇറച്ചി വിറ്റത്.
കേസിലെ പ്രധാന പ്രതിയായ കരിപ്പോട് സ്വദേശി അലി ഒളിവിലാണ്. അലിയെ ഉടന്‍ പിടികൂടാന്‍ കഴിയും എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത മുകേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പ്രതികളെയും പിടിച്ചെടുത്ത കാട്ടുപന്നി ഇറച്ചിയും വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.