കാളാംകുളത്ത് കണ്ടത് കാട്ടു പൂച്ച. കാട്ടു പൂച്ച നടന്ന് പോകുന്നതിൻ്റെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.

വടക്കഞ്ചേരി: വടക്കഞ്ചേരി കാളാംകുളത്തും, കണക്കൻ തുരുത്തി പ്രദേശങ്ങളിലും കണ്ടത് കാട്ടു പൂച്ച യാണെന്ന് സ്ഥിരീകരിച്ചു. കാട്ടു പൂച്ച നടന്ന് പോകുന്നതിൻ്റെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ആട്, നായ, മാൻ തുടങ്ങിയ മൃഗങ്ങളെ ഇവ ആക്രമിക്കാറുണ്ടെന്ന് പറയുന്നു. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് തുടങ്ങി ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി പുലിയുടെ സാന്നിധ്യം കണ്ടുതുടങ്ങിയതോ‌ടെ പ്രദേശവാസികളാകെ ഭീതിയിലായിരുന്നു.

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.