MSC ഹ്യൂമൺ ഫിസിയോളജിയിൽ രണ്ടാം റാങ്കു നേടി മംഗലംഡാം സ്വദേശിനിയും; മംഗലംഡാമുകാർക്കിത് അഭിമാന നിമിഷം.

മംഗലംഡാം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി MSC ഹ്യൂമൻ ഫിസിയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി മംഗലംഡാം സ്വദേശിനിയായ അമൃത. ജെ. മംഗലംഡാം പന്നികുളമ്പിൽ ജയകുമാറിന്റെയും, സൗമിനിയുടെയും ഏക മകളാണ് അമ്മു എന്ന അമൃത. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് പിജിയിൽ ഈ നേട്ടം കരസ്ഥമാക്കിയത്‌. ഈ കോവിഡ് ലോക്ഡൗൺ പ്രതിസന്ധിക്ക് ഇടയിലായിരുന്നു പഠനം. BSC യിലും മികച്ച വിജയം ഉണ്ടായിരുന്നു. നെമ്മാറ NSS കോളേജിൽ നിന്നുമായിരുന്നു BSC സുവോളജി പഠനം.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.