കുഴൽമന്ദം: ദേശീയപാത വെള്ളപ്പാറയിൽ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസ് മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്റെ മകൻ കെ. സാബിത്ത് (26) എന്നിവരാണ് മരിച്ചത്.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടന്ന് കയറിയ ബൈക്ക് മുന്നിൽ പോയിരുന്ന ലോറിയുടെ വശത്ത് ഇടിച്ച് മറിയുകയായിരുന്നെന്ന് കുഴൽമന്ദം പോലീസ് പറഞ്ഞു. ലോറിയുടെ ചക്രങ്ങൾ യുവാക്കളുടെ മേൽ കയറി. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.
ലോറിയും കെ.എസ്.ആർ.ടി.സി. ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് മോഹൻ ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയാണ്. കെ. സാബിത്ത് ആലത്തൂരിൽ എയർടെൽ കമ്പനി പ്രതിനിധിയാണ്. ഇയാൾ ആദർശിന്റെ വീടിന്റെ മുകൾനിലയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഇരുവരും പാലക്കാട്ടുപോയി കാവശ്ശേരിക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആദർശ് മോഹന്റെ അമ്മ: ഷീജ (അധ്യാപിക, ആലത്തൂർ ഗുരുകുലം സ്കൂൾ). സഹോദരങ്ങൾ: അഭിനവ്, അഞ്ജന.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.