അടിപ്പെരണ്ടയിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണോദ്ഘാടനം K. ബാബു MLA നിർവഹിച്ചു.

അടിപ്പെരണ്ട: നെമ്മാറ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അയില്ലൂർ ഗ്രാമ പഞ്ചായത്തിലെ അടിപ്പെരണ്ടയിൽ നിർമ്മിക്കുന്ന കമ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണോദ്ഘാടനം K. ബാബു MLA നിർവ്വഹിച്ചു. 98 ലക്ഷം രൂപ വിലയിരുത്തി 300 പേർക്കിരിക്കാവുന്ന കമ്യൂണിറ്റി ഹാളിൻ്റെ ആദ്യ ഘട്ട നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. വിവാഹം തുടങ്ങി പൊതുചടങ്ങുകൾക്കുവരെ അയിലൂർ ഗ്രാമപഞ്ചായത്തിന് സ്വന്തമായൊരു സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിലവിലില്ല.

ഗ്രാമപഞ്ചായത്തിൻ്റെ തെക്കെയറ്റമെന്ന നിലയിൽ ചടങ്ങുകൾക്കു മറ്റുമായി കിലോമീറ്ററുകൾ യാത്ര ചെയേണ്ടവസ്ഥയുമാണ്. ഈ കെട്ടിടം പണികൾ പൂർത്തിയായാൽ ഗ്രാമപഞ്ചായത്തിന് ഇതിലൂടെ വരുമാനവും ലഭിക്കുന്നതുമാണ്. ഇതെല്ലാം പരിഗണിച്ചു കൊണ്ടാണ് എം.എൽ.എ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് അടിപ്പെരണ്ടയിൽ കമ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.