പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വിസ് നടത്തുന്ന 12 ബസുകളിലായി നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് ഒൻപത് ഡ്രൈവർമാർ.ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പാണ് പരിശോധന നടത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്ന് ഡ്രൈവര്‍മാർ പറയുന്നു. എന്നാല്‍, ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഉറക്കം വരാന്‍ സാധ്യതയെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഓര്‍മിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാന്‍ സാധ്യതയുണ്ട്. യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ജില്ല ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരനാണ് അന്വേഷിക്കുന്നത്.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.