പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തി ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍.
പ്രതി ഫിറോസ് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി കഞ്ചാവു കേസുകളിലെ പ്രതികളാണ് പ്രതി ഫിറോസും കൊല്ലപ്പെട്ട ആഷിഖും. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കളുമാണ്.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ഖത്തറിലേക്ക് പോകാന്‍ ഫിറോസിന് വിസ രണ്ടുമാസം മുൻപ് ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17 ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഒരുമിച്ചുള്ള കേസുകള്‍ ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്ന് ആഷിഖ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ആഷിഖ് ആദ്യം കുത്തിയെന്നും, കത്തി തിരികെ വാങ്ങി തിരിച്ച് ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നുമാണ് ഫിറോസ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്നതിനായി ആഷിഖിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
തുടര്‍ന്ന് പെട്ടി ഓട്ടോയില്‍ കയറ്റി ചിനക്കത്തൂര്‍ അഴീക്കലപ്പറമ്പിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിന് മൊഴി നല്‍കി. 2015ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ സ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലും പ്രതി കുത്താനുപയോഗിച്ചെന്ന് പറയുന്ന കത്തി കണ്ടെടുക്കാനായിട്ടില്ല. ആഷിഖിന്റെ മൃതദേഹം പെട്ടി ഓട്ടോയില്‍ കയറ്റി ചിനക്കത്തൂര്‍ അഴീക്കലപ്പറമ്പിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
2015ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. മോഷണക്കേസിലെ കൂട്ടുപ്രതിയായ ലക്കിടി സ്വദേശി ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് ഫിറോസ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.