മംഗലത്തെ പുതിയ പാലം ഈ മാസവും തുറക്കില്ല.

വ​ട​ക്ക​ഞ്ചേ​രി: ഈ ​മാ​സം ഒ​ടു​വോ​ടെ മം​ഗ​ല​ത്തെ പു​തി​യ പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന സ്ഥ​ലം എം​എ​ല്‍​എ പി.​പി.സു​മോ​ദി​ന്‍റെ ഉ​റ​പ്പും പാ​ഴ്‌വാക്കാ​കു​ന്നു. പാ​ലം തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം വ്യാ​പാ​രി​ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​നു മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ ഉ​റ​പ്പ്.

മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

എ​ന്നാ​ല്‍ ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ അ​തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കി​ല്ല. മാ​സ​ങ്ങ​ള്‍​ക്ക് മു​ൻപേ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച്‌ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്താ​തെ പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഒ​രു ഭാ​ഗ​ത്തെ പ​ണി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും മ​റു​ഭാ​ഗ​ത്ത് ഇ​നി​യും പ​ണി​ക​ളു​ണ്ട്. ഇ​രു​ഭാ​ഗ​ത്തും കു​ളി​ക്ക​ട​വു​ക​ള്‍ കൂ​ടി നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. പാ​ലം നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി മാ​സ​ങ്ങ​ള്‍ പ​ല​തു ക​ഴി​ഞ്ഞു. ആ​ദ്യം അ​പ്രോ​ച്ച്‌ റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ച്‌ അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​മാ​യി​രു​ന്നെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തു​ണ്ടാ​യി​ല്ല. യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും പ​ര​മാ​വ​ധി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. സ​മാ​ന്ത​ര​പാ​ത ക​ണ്ടെ​ത്താ​തെ പ​ഴ​യ പാ​ലം പൊ​ളി​ച്ച്‌ പു​തി​യ പാ​ലം പ​ണി ന​ട​ത്തു​ന്ന​തി​നാ​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ലെ യാ​ത്ര​ക്കാ​ര്‍ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ണ്.

ഈ ​ഭാ​ഗ​ത്തെ നി​ര​വ​ധി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ര​യും കാ​ല​മാ​യി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജൂ​ണ്‍ മാ​സം വ​രെ കാ​ലാ​വധി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​ണി​ക​ള്‍ മെ​ല്ലേ പോ​ക്കി​ലാ​ണ്. ആ​റ് മാ​സം കൊ​ണ്ട് പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ​ഴ​യ​പാ​ലം പൊ​ളി​ച്ച​ത്. ഇ​തി​നാ​ല്‍ ജ​ന​ങ്ങ​ളും പ്ര​തി​ക്ഷേ​ധ​ങ്ങ​ള്‍​ക്കി​റ​ങ്ങി​യി​ല്ല. സം​സ്ഥാ​ന പാ​ത പോ​ലെ വാ​ഹ​ന തി​ര​ക്കേ​റി​യ പാ​ത​ക​ളി​ല്‍ പാ​ലം പ​ണി​യോ മ​റ്റോ ന​ട​ത്തു​മ്പോള്‍ താ​ല്ക്കാ​ലി​ക​മാ​യി സ​മാ​ന്ത​ര​പാ​ത ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ല്‍ ഇ​തു ചെ​യാ​തെ ജ​ന​ങ്ങ​ളെ യാ​ത്രാ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​തോ​തി​ലാ​കു​മ്പോള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ബു​ദ്ധി​മു​ട്ടും. ര​ണ്ടും മൂ​ന്നും കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​ക്ക​റ​ങ്ങി ദേ​ശീ​യപാ​ത​യി​ല്‍ ക​യ​റിവേ​ണം വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്താ​ന്‍.

അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഓ​ട്ടോ വി​ളി​ച്ച്‌ പോ​കാ​ന്‍ വ​ലി​യൊ​രു തു​ക വേ​ണം. കി​ട​ങ്ങു​ക​ള്‍ പോ​ലെ​യാ​ണി​പ്പോ​ള്‍ മം​ഗ​ലം പാ​ലം വ​ള​വ്. റോ​ഡ് ഇ​ല്ലാ​ത്ത വി​ധം ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഈ ​കി​ട​ങ്ങു​ക​ള്‍ താ​ണ്ടി ക​യ​റ​ണം.

സം​സ്ഥാ​ന​പാ​ത​യി​ല്‍ നി​ന്നു​ള്ള ക​രി​പ്പാ​ലി പാ​ള​യം റോ​ഡും ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​തി​നാ​ല്‍ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​യും ദു​ര്‍​ഘ​ട​മാ​ണ്. എം​എ​ല്‍​എ ഇ​ട​പ്പെ​ട്ട് അ​പ്രോ​ച്ച്‌ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.