തൃശൂർ :കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഫ്റ്റ് ടെന്നീസ് വനിതാവിഭാഗം മത്സരത്തിൽ കീരിടം സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം. തുടർച്ചയായ മൂന്നാം തവണയാണ് ക്രൈസ്റ്റ് കോളേജ് വനിതാ ടീം ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കുന്നത്. ഹാട്രിക്ക് കിരീടം നേട്ടം കൈവരിച്ച ഈ മൂന്നുതവണയും വനിതാ സോഫ്റ്റ് ടെന്നീസ് ടീം ക്യാപ്റ്റൻ മംഗലംഡാം സ്വദേശിനികൂടിയായ ആര്യ സി.ജിയായിരുന്നു എന്നത് അഭിനന്ദനാർഹമാണ്, മംഗലംഡാം കല്ലാനക്കര ചൂരക്കോട് വീട്ടിൽ ഗംഗാധരൻ – രാജി ദമ്പതികളുടെ മകളായ ആര്യ സി. ജി. മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയാണ്, സോഫ്റ്റ് ടെന്നീസിൽ വ്യക്തിഗത വിഭാഗത്തിലും ചാമ്പ്യനാണ് ആര്യ, മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച ആര്യക്ക് മംഗലംഡാം മീഡിയയുടെ അഭിനന്ദനങ്ങൾ,
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ •#WhtsApp •#Telgram
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.