ഡ്രൈവർമാർക്ക് മംഗലംഡാം സ്റ്റേഷനിൽ നിന്നുമുള്ള അറിയിപ്പ്

മംഗലം ഡാം : കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിങ്കളാഴ്ച (21-02-22) മുതൽ സ്കൂളുകൾ പൂർവസ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയതിനാൽ മംഗലംഡാം സ്റ്റേഷൻ പരിധിയിൽ ഓടുന്ന ടിപ്പറുകളുടെയും ടോറസ്കളുടെയും പ്രവർത്തന സമയത്തിൽ നിയന്ത്രണങ്ങൾ വരുത്തിയിരിക്കുന്നതായി മംഗലംഡാം പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചു.പുതുക്കിയ സമയക്രമം പ്രകാരം രാവിലെ 8:30 am മുതൽ 10:00 am വരെയും വൈകുന്നേരം 3:30 pm മുതൽ 5:00 pm വരെയുമുള്ള സമയങ്ങളിൽ . ടോറസ് /ടിപ്പർ തുടങ്ങിയ വാഹനങ്ങൾ നിരത്തിൽ അനുവദിക്കുകയില്ല. നിലവിലെ മംഗലംഡാം മുടപ്പല്ലൂർ റൂട്ടിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ പാശ്ചാത്തലം കൂടെ കണക്കിലെടുത്തുള്ള ഈ ഗതാഗത നിയന്ത്രണത്തിൽ പിഴവ് വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നീൽ ഹെക്ടർ അറിയിച്ചു.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുന്നതിനായ് ജോയിൻ ചെയ്യൂ..

WhtsApp GroupTelgram Channel