January 15, 2026

വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട.

വടക്കഞ്ചേരി: വടക്കഞ്ചേരി ആമകുളത്ത് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി നാല് പേർ പിടിയിൽ.200 കിലോയോളം കഞ്ചാവ് പ്രതികളിൽ നിന്നും പിടിക്കൂടി. തൃശൂർ നെടുപുഴ സ്വദേശി അമർജിത്ത് (28), തൃശൂർ വടൂക്കര ഷെറിൻ (34), എലപ്പുള്ളി പാറ ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ രാജേഷ് (4) എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു കഞ്ചാവ്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.