കൊല്ലങ്കോട്: വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയില്‍. കൊല്ലങ്കോട് ത്രാമണിയില് മൊയ്തീന് (24) ആണ് പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ വടവന്നൂരില്‍ നിന്നാണ് പിടിയിലായത്. ഓണ്‍ലൈന്‍ വാഹന വില്പന സൈറ്റുകളില്‍ വില്പനക്ക് വെച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിളുകളുടെ നമ്പര്‍ മനസ്സിലാക്കി അതേ നമ്പറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി ഓടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് മൊയ്തീനെന്ന് പൊലീസ് കണ്ടെത്തി.
2020 ജൂലൈ 16ന് രാത്രി കൊല്ലങ്കോട് കൊങ്ങന്‍ചാത്തി പാര്‍വതിയുടെ വീട്ടില്‍ ബൈക്കിന് തീയിട്ടതും 2019 നവംമ്പറില്‍ കൊല്ലങ്കോട് പി.എസ്.ടി പെട്രോള്‍ പമ്പിന് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതില്‍ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ്, എസ്.ഐ കെ. ഷാഹുല്‍, പ്രബേഷന്‍ എസ്.ഐ എം.പി. വിഷ്ണു, ജില്ല കാവല്‍ സ്ക്വാഡ് അംഗങ്ങളായ എസ്. ജിജോ, എ. റിയാസുദ്ദീന്‍, സീനിയര്‍ സി.പി.ഒ മാരായ എം. മോഹന്‍ദാസ്, ആര്. രതീഷ്, ജി. അജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.