പാലക്കാട്: വാളയാർ ടോൾ പ്ലാസയ്‌ക്ക് സമീപം
കാറിൽ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി.
പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ
വീട്ട് പറമ്പിൽ ബിനു എന്ന മുഹമ്മദ് ബിലാൽ(37), പഴയന്നൂർ കല്ലേപ്പാടം പന്തലാം കുണ്ട് വീട്ടിൽ അഭിത്ത് (24) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും മൂർച്ചയേറിയ രണ്ട് വടിവാളും, പ്രതികൾ സഞ്ചരിച്ച രണ്ട് കാർ, പല നമ്പറുകളിലുള്ള നമ്പർ പ്ലേറ്റുകളും പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ
പരിശോധനയിലാണ് വെള്ളി പുലർച്ചെ 12.30 മണിക്ക് കഞ്ചാവ് പിടികൂടിയത്.
തൃശൂർ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി
ആന്ധ്രയിൽ നിന്നും കടത്തിയ കഞ്ചാവ് ടോൾ പ്ലാസയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച്
പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ 90 ലക്ഷം വിലമതിക്കുമെന്നും
കഞ്ചാവ് മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികൾ ആയുധം കൈവശം വെച്ചത് എന്നും എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, കെ ആർ മുകേഷ്കുമാർ, മധുസൂദനൻനായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, മുഹമ്മദലി, അരുൺ, വസന്ത്, രാജീവ്, പ്രിവൻ്റീവ് ഓഫിസറായ പ്രജോഷ് കുമാർ എന്നിവരാണ്
പരിശോധന സംഘത്തിലുണ്ടായിരുന്നത്.
പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട: 188 കിലോ കഞ്ചാവും മാരകയുധങ്ങളും പിടികൂടി.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.