മംഗലംഡാം : കേരള വ്യാപാരിവ്യവസായി ഏകോപന സമിതി മംഗലംഡാം യൂണിറ്റ് അംഗങ്ങളുടെ മക്കളും മംഗലംഡാം ലൂര്‍ദ്ദ് മാത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുമായ പ്രതിഭകളെ ആദരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സി ഹ്യൂമണ്‍ ഫിസിയോളജിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പന്നിക്കുളമ്പ് സ്വദേശിനി ജെ.അമൃത, ദേശീയ ജൂനിയര്‍ വോളിബോള്‍ ചാന്പ്യന്ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മംഗലംഡാം സ്വദേശി എസ്.കിരണ്‍ എന്നിവരെയാണ് ആദരിച്ചത്.
മംഗലംഡാം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി. ശ്രീനിവാസന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്കി. പഞ്ചായത്തംഗം അഡ്വ.ഷാനവാസ്, പിടിഎ പ്രസിഡന്റ് ഡിനോയ് കോന്പാറ, സ്കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ആല്‍ഫി തെരേസ്, കെവിവിഇഎസ് മംഗലംഡാം യൂണിറ്റ് ജനറല്‍ സെക്രട്ടറി വി.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
Similar News
കരിങ്കയം ഫോറെസ്റ്റ് ഓഫീസിനു മുൻപിൽ ബഹുജന ധർണ്ണ നടത്തി
പ്രത്യാശയുടെ നിറവിലേക്ക് എന്ന ആശയവുമായി 15 അടിയുള്ള പടുകൂറ്റൻ കൊളാഷ് നിർമ്മിച്ച് ചിറ്റൂർ ജി യു പി എസിലെ വിദ്യാർത്ഥികൾ; ഇവർക്ക് പൂർണ്ണ പിന്തുണയുമായി അധ്യാപകരും, രക്ഷിതക്കാളും.
ആർത്തവ അവധി ചരിത്രപരമായ തീരുമാനത്തിന് പിന്നിലെ മംഗലംഡാം സ്വദേശിനി