വടക്കഞ്ചേരി: ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നിരക്കുകൾ : കാർ, ജീപ്പ്, വാൻ, മറ്റ് ചെറിയ മോട്ടോർ വാഹനങ്ങൾ: ഒരു ദിശയിലേക്ക് 90 രൂപ. 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയ്ക്ക് 135 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 3005 രൂപ.ലഘു വാണിജ്യ-ചരക്ക് വാഹനങ്ങൾ, മിനി ബസ്: ഒരു ദിശയിലേക്ക് 140 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രയ്ക്ക് 210 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 4,645 രൂപ.രണ്ട് ആക്‌സിലുകളുള്ള ബസും ട്രക്കും: ഒരു ദിശയിലേക്ക് 280 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രയ്ക്ക് 425 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 9,400 രൂപ.നിർമാണയന്ത്രങ്ങൾ, മണ്ണുനീക്കിയന്ത്രങ്ങൾ, മൂന്നുമുതൽ ആറ് ആക്‌സിൽ വരെയുള്ള വാഹനങ്ങൾ: ഒരുദിശയിലേക്ക് 430 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രയ്ക്ക് 645 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 14,315 രൂപ.ഏഴ് ആക്‌സിലും അതിനുമുകളിലുമുള്ള വലിയ വാഹനങ്ങൾ: ഒരു ദിശയിലേക്ക് 555 രൂപ. 24 മണിക്കൂറിനിടെയുള്ള മടക്കയാത്രയ്ക്ക് 830 രൂപ. ഒരു ദിശയിലേക്ക് മാസം 50 തവണ പോകുന്നുണ്ടെങ്കിൽ 18,490 രൂപ.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ ..
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.