കിഴക്കഞ്ചേരി: പാലക്കുഴിയിൽ കാട്ടാനയിറങ്ങി വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസ് തകർത്തു. ഒളകര ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ എ.പി.സി. ക്യാമ്പ് ഓഫീസാണ് വ്യാഴാഴ്ച രാത്രി തകർത്തത്. വനമേഖലയിലെ മൃഗവേട്ട തടയുന്നതിനായാണ് ക്യാമ്പ് ഓഫീസ് നിർമിച്ചത്. ഓഫീസിന്റെ ജനലുകളും വാതിലുകളും അടുക്കളഭാഗവും തകർത്തു.
രണ്ട് ദിവസം മുമ്പുവരെ വനംവകുപ്പ് ജീവനക്കാർ ഇവിടെ താമസിച്ചിരുന്നു. പാലക്കുഴി പി.സി.എ. മേഖലയിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. സംഭവമറിഞ്ഞ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. റിയാസ്, എ.എച്ച്. ലജിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എ. മഹേഷ് കുമാർ, കെ.ടി. ജോഷി, വാച്ചർ ശെൽവരാജ് എന്നിവർ സ്ഥലത്തെത്തി.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.