വടക്കഞ്ചേരി: അനധികൃതമായി വിൽപ്പനക്കു കൊണ്ടുവന്ന 75 കുപ്പി വിദേശ മദ്യവുമായി യുവാവിനെ വടക്കഞ്ചേരി പോലീസ് പിടികൂടി. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് സ്വദേശി പ്രസാദ് പി സാബുവാണ്(30) ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മദ്യവുമായി ഇന്നലെ രാത്രി പത്ത് മണിയോടെ പിടിയിലായത്. അര ലിറ്ററിന്റെ 75 കുപ്പികളാണ് പോലീസ് പിടിച്ചിടുത്തത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ, എസ് ഐ കെ വി സുധീഷ് കുമാർ, അനന്ത കൃഷ്ണൻ, ഡേവിസ്, സജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
75 കുപ്പി വിദേശ മദ്യവുമായി വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ.

Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.