31 കുപ്പി വിദേശമദ്യവും  36 കുപ്പി ബിയറുമായി വണ്ടാഴി സ്വദേശിയായ ഓട്ടോ ഡ്രൈവർ മംഗലംഡാം പോലീസിന്റെ പിടിയിൽ.

മംഗലം ഡാം: വണ്ടാഴി കമ്മാന്തറയിൽ നിന്നും 31 കുപ്പി അര ലിറ്റർ വിദേശ മദ്യവും 36 കുപ്പി ബിയറുമായി വണ്ടാഴി സ്വദേശി പിടിയിൽ.
വണ്ടാഴി കമ്മാന്തറ ഇടച്ചാർത്ത് ഹൗസിൽ രാജു (52) എന്ന ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്.
മംഗലംഡാം CI ശ്രീനിവാസന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ SI നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ASI ഇസ്മയിലും സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, സൊരുൺ, ശിവദാസ് എന്നിവരടങ്ങുന്ന സംഘം ആണ് ഇന്ന് വൈകുന്നേരം 5 മണിയോട് കൂടി പ്രതിയെ പിടികൂടിയത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

#WhatsApp

#Telegram