മംഗലംഡാം: മംഗലംഡാമിൽ ലൂർദ്മാതാ സ്കൂളിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയുടെ സൈക്കിളിൽ ബൈക്കിടിച്ച് അപകടത്തിൽ വിദ്യാർത്ഥിനിക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8.20 നായിരുന്നു അപകടം. തുടർന്ന് നാട്ടുകാർ ഇടപെട്ടു ചോദ്യം ചെയ്തതിനെ തുടർന്ന്ബൈക്ക് യാത്രക്കാരനും, നാട്ടുകാരും തമ്മിൽ ചെറിയരീതിയിൽ വാഗ്വാദവും കയ്യാങ്കളിയുമായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലംഡാം പോലീസ് സ്റ്റേഷനിലെ സി ഐ ശ്രീനിവാസൻ ബൈക്ക് യാത്രക്കാരനായ പറശ്ശേരി സ്വദേശിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അമിതവേഗത്തിൽ വന്ന ബൈക്ക് സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് അക്രമിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്തിട്ടുണ്ടെന്നും ദൃക്സാക്ഷികൾ മംഗലംഡാം മീഡിയയെ അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലംഡാം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
മംഗലംഡാമിൽ സ്കൂൾ വിദ്യാർഥിനിയുടെ സൈക്കിളിൽ ബൈക്കിടിച്ചു; അവസാനം വാഗ്വാദവും കയ്യാങ്കളിയും.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.