വടക്കഞ്ചേരിയിൽ 100 കിലോ പഴകിയ ഉണക്കമത്സ്യം പിടികൂടി.

വടക്കേഞ്ചേരി: വടക്കേഞ്ചേരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഉണക്കമീന്‍ കടയില്‍ നിന്നും കേടായ 100 കിലോ ഉണക്കമീന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി.
തരൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.വി.ആസാദ്, ആലത്തൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹേമ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. കേരള ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായണ് വടക്കഞ്ചേരിയില്‍ പരിശോധന നടത്തിയത്. മത്സ്യ പരിശോധനയില്‍ കേടായ മത്സ്യം വില്‍പനയ്ക്ക് സൂക്ഷിച്ചതിന് സ്ഥാപനത്തിന് മേല്‍ പിഴ ഈടാക്കുകയും ചെയ്തു.

#whatsapp

#Telegram