വടക്കഞ്ചേരി : വടക്കഞ്ചേരി ടൗണിനടുത്ത് നായര്‍തറയിലെ കൊടിക്കാട്ടുകാവ് ക്ഷേത്രത്തില്‍ പട്ടാപകല്‍ മോഷണം.
ഏഴര പവന് സ്വര്‍ണ്ണം കവര്‍ന്നു.
ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനകത്തെ രണ്ടാമത്തെ മുറിയിലെ അലമാരയില്‍ ദേവിക്ക് ചാര്‍ത്താന്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.
വഴിപാട് കൗണ്ടറിന്റെ വാതിലും അകത്തെ റൂമിന്റെ വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.
ക്ഷേത്രത്തിന് സമീപത്തെ പൂട്ടി കിടക്കുന്ന വത്സല ജനാര്‍ദ്ദനന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. വീടിന്റെ വാതില്‍ തകര്‍ത്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.44നാണ് മോഷണം. സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങളുണ്ട്.
കൈയില്‍ ഗ്ലൗസുകള്‍ ധരിച്ച് മുഖം മറച്ചാണ് കളവ് നടത്തിയിട്ടുള്ളത്. നീല ജീന്‍സ് പാന്റ് ധരിച്ച ജിമ്മിന് പോകുന്ന ചെറുപ്പക്കാരനാണ് മോഷ്ടാവ്.
മുഖം കാമറയില്‍ പതിയാത്ത വിധമാണ് മുറിക്കുള്ളിലെ യുവാവിന്റെ പ്രവൃത്തികള്‍. ചില കാമറകള്‍ മുകളിലേക്ക് തിരിച്ച് വെച്ച നിലയിലാണ്.
സമീപത്തെ പൂട്ടികിടക്കുന്ന വീടിന്റെ മതില് ചാടിയാകണം മോഷ്ടാവ് ക്ഷേത്രത്തില്‍ കടന്നതെന്നാണ് സംശയിക്കുന്നത്.
രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അലമാരയുടെ മറ്റൊരിടത്ത് വെച്ചിരുന്ന 6000 രൂപ നഷ്ടപ്പെട്ടിട്ടില്ല.
ക്ഷേത്രവുമായി മുന്‍ പരിചയമുള്ള ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. മൂന്ന് മാസം മുൻപ് ക്ഷേത്രത്തിനടുത്തെ മറ്റൊരു വീട്ടില്‍ സ്വര്‍ണ്ണാഭരണം മോഷണം പോയ സംഭവമുണ്ടായിട്ടുണ്ട്.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
വടക്കഞ്ചേരി കൊടിക്കാട്ടുകാവ് ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം:ഏഴരപവൻ സ്വർണം കവർന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.