ഷൊര്‍ണൂര്‍: മോഷ്ടിച്ച ബൈക്കുകളിലെത്തി സ്വര്‍ണമാല പിടിച്ചു പറിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ ഷൊര്‍ണൂര്‍ പൊലീസിന്‍റെ പിടിയിലായി. മലപ്പുറം തൂത ആലിപ്പറമ്പ് വാഴേങ്കട താഴത്തേതില്‍ മുബഷീര്‍ (23), ചങ്ങരംകുളം പിടാവന്നൂര്‍ കല്ലേലവളപ്പില്‍ ശ്യാം പ്രകാശ് (24) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ചയിലധികമായി ഇവര്‍ ഷൊര്‍ണൂരിലും പരിസര പ്രദേശങ്ങളിലും കവര്‍ച്ച നടത്തുകയായിരുന്നു.രണ്ടാഴ്ച മുമ്പ് കയിലിയാട്ടു നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഒരു പവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ ടെയ്ലറിങ് കടയില്‍ ചെന്ന് കടയുടമയായ സ്ത്രീയുടെ കഴുത്തില്‍നിന്ന് ഒരു പവന്‍ സ്വര്‍ണമാലയും, ഒറ്റപ്പാലം കോതകുറുശ്ശിയില്‍നിന്നും ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാലയും, വയനാട് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരു ബൈക്കും മൂന്ന് മൊബൈലും ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടത്തിയതായും സമ്മതിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ എസ്.ഐ കെ.വി. വനില്‍കുമാര്‍, എ.എസ്.ഐ കെ. മധുസൂദനന്‍, സി.പി.ഒമാരായ കെ.വി. ജയദേവന്‍, പി. അതുല്‍, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.