56 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പാലക്കാട് ഒരാൾ അറസ്റ്റിൽ.

പാലക്കാട്: പാലക്കാട്‌ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിലായി. തമിഴ്നാട് നിന്നും പാലക്കാട്ടേക് വന്ന ബസിൽ നടത്തിയ പരിശോധനയിലാണ് മീര അബ്ദുൽ ഖാദർ എന്നയാളിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തിയ 56 ലക്ഷം രൂപ കണ്ടെടുത്തതെന്ന് പാലക്കാട് റേഞ്ച് ഇൻസ്പെക്ടർ ശ്രീനിവാസൻ വ്യക്തമാക്കി. തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടി മുതലും പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

പരിശോധനയിൽ പ്രെവെൻറ്റീവ് ഓഫീസർമാരായ സയിദ് മുഹമ്മദ്, മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ഹരിദാസ്, അജീഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി ഡ്രൈവർ സാനി. എസ് എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ വ്യക്തി ആർക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.