വളർത്തു നായയെ വിഷം കൊടുത്തു കൊന്നു

കയറാടി: വളർത്തു നായയെ വിഷം കൊടുത്തു കൊന്നു. കയറാടി പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന സുഭാഷ്, അജിത ദമ്പതികളുടെ വീട്ടിലെ ആറുമാസം പ്രായമുള്ള വളർത്തു നയയെയാണ് സാമൂഹ്യവിരുദർ വിഷംകൊടുത്തു കൊന്നത്.ഇന്നലെ വൈകുന്നേരം ഭക്ഷണം നൽകിയതിനു ശേഷം നായയെ അഴിച്ചു വീട്ടിരുന്നുവെന്നും, ഈ പ്രദേശത്തു തെരുവ് നായ്ക്കളുടെ ശല്യം കൂടുതലായ് വരുന്നതിനാൽ ആരോ ചെയ്ത കടുംകൈ ആണ് ഇതെന്നു കരുതുന്നതെന്നും. തെരുവ് നായകളെ പോലും സംരക്ഷിക്കുന്ന സംഘടനകൾ നിലവിൽ ഉള്ളപ്പോൾ തെരുവ് നായ്ക്കളോട് പോലും കഴിക്കുന്ന ഭക്ഷണത്തിൽ ഈ ക്രൂരത ചെയ്യരുതെന്നും ടീച്ചർ കൂടിയായ അജിത മഗലംഡാം മീഡിയയോട് പറഞ്ഞു. പട്ടിയുടെ ജീവനും വിലയുണ്ട് എന്നും ടീച്ചർ ഓർമിപ്പിക്കുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായകൾ കോഴികളെ പിടിക്കുന്നുയെന്ന പരാതിയും ഉയർന്നിരുന്നു.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhatsAppTelegramDailyhunt