വേനലവധി എല്ലാവരും വിനോദയാത്ര തിരക്കിലാണ്.

റിപ്പോർട്ട്: ബെന്നി വർഗീസ്

നെന്മാറ : എസ്. എസ്. എൽ. സി, പ്ലസ് ടു. പരീക്ഷാ തിരക്ക് കഴിഞ്ഞു വിദ്യാർഥികളും രക്ഷിതാക്കളും കുടുംബസമേതം വിനോദസഞ്ചാര തിരക്കിലാണ്. രണ്ടുവർഷത്തെ കൊറോണ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിനോദസഞ്ചാര യാത്രകൾ തുടങ്ങിയത്. പാലക്കാട് ചൂടിൽ നിന്ന് രക്ഷനേടാനും കാർഷികമേഖലയിൽ മഴ ശക്തമായി കൃഷിപ്പണികൾ ആരംഭിക്കാത്ത ഇടവേളയും ശനി ഞായർ അവധി ദിവസവും ആയതോടെ കുടുംബസമേതം വിനോദയാത്ര തിരക്കിലാണ് പാലക്കാട്ടെ ഗ്രാമീണ മേഖലയിലുള്ളവർ. നെന്മാറ മേഖലയിൽ നിരവധി ടൂർ ഗൂപ്പുകളും മാസംതോറും തുക സ്വരൂപിച്ച് എല്ലാ വർഷവും യാത്ര സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ട് കോപ്പൻകുളമ്പ്, തൊടുക്കാട്, ഒലിപ്പാറ, ചാത്തമംഗലം, കയറാടി തുടങ്ങിയ പ്രദേശങ്ങളിലുള്ള ഗൂപ്പുകളാണ് യാത്രനടത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ആലപ്പുഴയിലേക്ക് 5 ഗ്രൂപ്പ്‌കളാണ് നെന്മാറ മേഖലയിൽ നിന്ന് യാത്ര പാലക്കാട് ജില്ലയിലെ ഭൂരിപക്ഷം ടൂറിസ്റ്റ് ബസ്സുകളും മുൻ‌കൂർ ബുക്കിങ്ങ് ആണ്. ഒഴിവ് ഇല്ലാത്തതിനാൽ അയൽ ജില്ലകളിൽ നിന്നുള്ള ചെറുതും വലുതുമായ ടൂറിസ്റ്റ് ബസുകൾ വരെ വാടകയ്ക്കെടുത്താണ് വിനോദയാത്ര കേരളത്തിനകത്തും തമിഴ്നാട്ടിലേക്കും യാത്രാസംഘങ്ങൾ സജീവമായത്. മുൻകൂട്ടി ബുക്ക്‌ ചൈയ്യാത്ത യാത്ര സംഘങ്ങൾക്ക് ദീർഘ യാത്രയ്ക്ക് വാഹനം കിട്ടാതെയും പലരും ബുദ്ധിമുട്ടി. ആലപ്പുഴ ജില്ലയിൽലെ പുരവഞ്ചി കളിലേക്കാണ് പാലക്കാട്‌ നിന്നുള്ള കൂടുതൽ പേരും യാത്ര തിരിച്ചത്. പുരവഞ്ചി ബോട്ടുകാർ എ.സി. ഭക്ഷണം തുടങ്ങിയവ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഭീമമായ തുക കൈപ്പറ്റി വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകാതെ വിനോദസഞ്ചാരികളെ അമിതതുക ഈടാക്കിയും സൗകര്യങ്ങൾ നൽകാതെയും ചുറ്റിക്കുന്നതായും പരാതി ഉയർന്നു.

ഫോട്ടോയിൽ കാണുന്നത് ആലപ്പുഴയിൽ എത്തിയ നെന്മാറ നിന്നുള്ള വിനോദയാത്രാ സംഘം.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.