വടക്കഞ്ചേരി-നെന്മാറ റൂട്ടിൽ വാഹനാപകടം.

വടക്കഞ്ചേരി: വടക്കഞ്ചേരി-നെന്മാറ റൂട്ടിൽ കരിപ്പാലിയിൽ കണ്ടയ്നർ അപകടത്തിൽ പെട്ടു. വടക്കഞ്ചേരിയിൽ നിന്നും നെന്മാറ റൂട്ടിൽ പോകുകയായിരുന്ന കണ്ടയ്നർ വള്ളിയോട് കരിപ്പാലി വളവിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കനത്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഈ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം പതിവ് അപകട മേഖലയാണ് ഈ കരിപ്പാലി മേഖല.