January 15, 2026

കരിപ്പാലി അപകടത്തിൽ മരിച്ചത് രണ്ട് പേർ:മരിച്ചത് ആലപ്പുഴ ചേർത്തല സ്വദേശികൾ.

വടക്കഞ്ചേരി: മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും, ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികളാണ് മരിച്ചത്.
ആലപ്പുഴ ചേർത്തല അർത്തുങ്കൽ പൈലി (74), പൈലിയുടെ ഭാര്യ റോസിലി (66) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 17 പേർക്ക് പരുക്കുണ്ട്.
ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇവിടെ റോഡ് തെന്നുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെയും ഇവിടെ അപകടം ഉണ്ടായിട്ടുണ്ട്.

വീഡിയോ??

അപകടത്തിന്റെ cctv ദൃശ്യങ്ങൾ

അപകടത്തിന്റെ ദൃശ്യങ്ങൾ മംഗലംഡാം മീഡിയക്ക് ലഭിച്ചു.