ആലത്തൂരിൽ അതിമാരക മയക്കുമരുന്നായ എം ഡി എം ഏ യുമായി യുവാവ് പിടിയിൽ.

ആലത്തൂർ: അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലത്തൂർ തൃപ്പാളൂരിൽ വെച്ചാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിനെ പരിശോധിച്ചതിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ഒറ്റപ്പാലം സ്വദേശി ആഷിഫ് വയസ്സ് 23, S/O ഹൈദരാലി, പളളിത്താഴത്തേൽ വീട്, ഈസ്റ്റ് ഒറ്റപ്പാലം എന്നയാളാണ് അറസ്റ്റിലായത്. പ്രതി യിൽ നിന്നും 4 ഗ്രാം MDMA പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും എത്തിച്ച മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുവാൻ ആലത്തൂരിൽ എത്തിയപ്പോഴാണ് പ്രതി പോലീസിൻ്റെ പിടിയിലായത്. സംസ്ഥാനമൊട്ടുക്കും നടന്നു വരുന്ന പ്രത്യേക നർകോട്ടിക് ഡ്രൈവ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് MDMA പിടികൂടിയത്. കഴിഞ്ഞ ദിവസം വാളയാർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ആഡംബര കാറിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.യുവാക്കൾക്കിടയിൽ M എന്നറിയപ്പെടുന്ന ന്യൂജൻ മയക്കുമരുന്നായ MDMA യുടെ ഉപയോഗം വ്യാപകമാണ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് IPS ൻ്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം ദേവസ്യ, പാലക്കാട് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. എം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂർ ഇൻസ്പെക്ടർ ജെ മാത്യു, ആലത്തൂർ സബ് ഇൻസ്പെക്ടർ എം.ആർ അരുൺകുമാർ, അഡീഷണൽ എസ്. ഐ മാരായ സി ഗിരീഷ് കുമാർ , സി.കെ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ചന്ദ്രൻ, രാജീവ്‌, പാലക്കാട് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സൂരജ് ബാബു യു, ദിലീപ് കെ.ആർ, രാജീദ്, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.