പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോക്സോ നിയപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഈ മാസം 22 നായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവം കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഉസ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.