ആലത്തൂർ: തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുമ്പോൾ ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യക്ക് ഓര്‍മിക്കാന്‍ കുറ്റാന്വേഷണ മികവുകളുടെ നിരവധി അംഗീകാരങ്ങളും ശ്രേഷ്ഠ അവാര്‍ഡുകളും.
2011 മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡില്‍ തുടങ്ങി 2021ല്‍ മികച്ച പോലീസ് സേവനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അതി ഉത്കൃഷ്ട സേവാ പഥക് വരെയെത്തി കെ.എം. ദേവസ്യയുടെ സേവന മികവുകള്‍.
2019ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എക്സലന്‍സ് അവാര്‍ഡ്, 2020ല്‍ ക്രമസമാധാനപാലനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍, 2012ല്‍ ഉത്സവ മിത്ര അവാര്‍ഡ് തുടങ്ങി അംഗീകാരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സര്‍വീസ് ബുക്കില്‍. 152 ആണ് ഗുഡ് സര്‍വീസ് എന്‍ട്രിയുടെ എണ്ണം. ഒരു പക്ഷേ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന അംഗീകാരമാകും ഇതെല്ലാം.
ജോലിയില്‍ പ്രവേശിച്ച് അംഗീകാരങ്ങളോ അവാര്‍ഡുകളോ ഇല്ലാത്ത വര്‍ഷം കെ.എം. ദേവസ്യയുടെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നുപറയുന്നതാകും ശരി. കുപ്രസിദ്ധമായ 13 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ എണ്‍പതിലധികം മര്‍ഡര്‍ കേസുകള്‍, പോക്സോ കേസുകള്‍, എന്‍ഡിപിഎസ് കേസുകള്‍, മോഷണ കേസുകള്‍ തുടങ്ങി കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കി പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിഞ്ഞു എന്നത് അംഗീകാരങ്ങളുടെ നെറുകയിലെ പൊന്‍തൂവലായി ഉയര്‍ന്നു നിൽക്കും.
സീനിയര്‍ ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, കീഴ് ഉദ്യോഗസ്ഥര്‍ തുടങ്ങി ടീം വര്‍ക്കിന്റെ സത്ഫലങ്ങളാണ് ഓരോ കുറ്റാന്വേഷണ വിജയങ്ങളുമെന്ന് കെ.എം. ദേവസ്യ പറഞ്ഞു.
പല പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ട് കുതിക്കാന്‍ പ്രേരണയായിരുന്നതും ദൈവവുമായുള്ള ബന്ധക്കൂടുതലായിരുന്നെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇല്ലാത്ത കേസുകളാണെങ്കില്‍ തുടക്കം മുതലെ ഒപ്പനില്ക്കും അതാണ് അന്വേഷണ രീതി.
2019 ജൂലൈയില്‍ കിഴക്കഞ്ചേരി കണിച്ചിപരുതക്കടുത്ത് പെരുംപരുതയില്‍ വീട്ടമ്മ സിസിലിയുടെ കൊലപാതക കേസില്‍ പ്രതിയെ കണ്ടെത്താനായത് അന്വേഷണ മികവ് തന്നെയായിരുന്നു.
മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് കോളജില്‍ അധ്യാപക ജോലി ചെയ്യുന്നതിനിടെയാണ് പോലീസില്‍ സെലക്ഷന് കിട്ടുന്നത്. പിന്നെ പടിപടിയായി ഉയര്‍ന്നു. എല്ലാം വേഗത്തിലായെന്ന് മാത്രം. കേരളത്തിലെ പകുതിയോളം ജില്ലകളിലും ജോലി ചെയ്തിട്ടുള്ള ദേവസ്യ കോഴിക്കോട് റെയില്‍വെ പോലീസിലും സേവനം ചെയ്തിട്ടുണ്ട്.
അത്ലറ്റിക്സിലെ സ്റ്റേറ്റ് താരമായിരുന്ന കെ.എം. ദേവസ്യക്ക് കരാട്ടെയും വശമുണ്ട്. സാമൂഹ്യ സേവന രംഗത്തും മുദ്രണങ്ങളുണ്ട്.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല സ്വദേശിയാണ് അദ്ദേഹം. ഭാര്യ: കുഞ്ഞുമേൾ ദേവസ്യ. മക്കൾ: ദീപു, ദീപ്തി ജിതിൻ, ദിവ്യ ദേവസ്യ. മരുമക്കൾ: ജിതിൻ, അനുമേൾ ദീപു.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.