January 15, 2026

നെമ്മാറ-നെല്ലിയാമ്പതി റോഡിൽ കാട്ടാന ഇറങ്ങി

✒️ബെന്നി വർഗീസ്

നെല്ലിയാമ്പതി: നെമ്മാറ-നെല്ലിയാമ്പതി സംസ്ഥാന പാതയിൽ കാട്ടാന നിലയുറപ്പിച്ചത് കൊണ്ട് മണിക്കൂറുകൾ നീണ്ട ഗതാഗത തടസം സംഭവിച്ചു. ഇന്നെലെ വൈകുന്നേരം 4 മണിയോടെ കുണ്ടറചോലക്കും, മരപ്പാലത്തിനും ഇടയിൽ ഉള്ള വളവിൽ കൊമ്പൻ റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം അരമണിക്കൂർ പൂർണമായും തടസപ്പെട്ടു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. കുറെ സമയം കഴിഞ്ഞു കൊമ്പൻ റോഡിൽ നിന്നും കാട്ടിലേക്കു കയറിപോയതോടെ ഗതാഗതം പുനംസ്ഥാപിക്കപ്പെട്ടു.