വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന കരിപ്പാലി വളവിലെ കാഴ്ചമറയ്ക്കുന്ന മരച്ചില്ലകളും ഉണങ്ങിയ മരക്കുറ്റിയും മാറ്റി. വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുമ്പോൾ വളവിൽ ഇടതുവശത്ത് റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരച്ചില്ലകളും ഉണങ്ങിയ മാവിന്റെ കുറ്റിയുമാണ് നീക്കിയത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മാറ്റിയത്. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു. ഇപ്പോൾ വളവിനപ്പുറത്തുനിന്നുള്ള വാഹനങ്ങൾ ദൂരെനിന്ന് കാണാനാകും. വണ്ടാഴി പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തീർഥാടകസംഘങ്ങളുടെ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയവും മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടത്തിനിടയാക്കിയെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വളവിൽ റോഡിന്റെ ചെരിവ് കൂടുതലായിതിനാൽ വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് നിരങ്ങിപ്പോകുന്നതായി എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തിയിരുന്നു.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.