മംഗലംഡാം: മംഗലംഡാം ലൂർദ്ധ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ ചടങ്ങ് വണ്ടാഴി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ എസ്. ഷക്കീർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ഡിനോയ് കോമ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മംഗലംഡാം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെകടർ ശ്രീനിവാസൻ, വാർഡ് മെംബർ എസ്. ഷാനവാസ്, PTA വൈസ് പ്രസിഡന്റ് സിദ്ധിക്ക് ഐ, പ്രിൻസിപ്പാൾ സിസ്റ്റർ. ആൽഫിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ. ജോസി ടോം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോയ്സി എം. മത്തായി നന്ദിയും രേഖപെടുത്തി.
ഇന്ന് അക്ഷര മധുരം നുകരാൻ അറിവിന്റെ തിരുമുറ്റത്തിലേക്ക് ആദ്യമായി എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.