മംഗലംഡാം: മഴ പെയ്യാൻ തുടങ്ങിയതോടെ മംഗലംഡാം ഉദ്യാനത്തിലേക്കുള്ള റോഡ് ചെളിക്കുളമായി. സന്ദർശകർക്കു നടക്കാൻ പോലും പറ്റാത്ത വിധം റോഡ് പൂർണമായും തകർന്നു. കുട്ടികളുടെ പഴയ പാർക്കിന്റെ ഭാഗത്തു റോഡിലെ കുഴികളും, തിട്ടുകളും കാരണം ചെറുവാഹനങ്ങൾ അടി മുട്ടുന്ന അവസ്ഥയിലാണ്.
പാർക്കിങ് ഏരിയയ്ക്കു തൊട്ടു മുമ്പുള്ള വളവിൽ ടാറിങ് മുഴുവനായും അടർന്നു മെറ്റൽ ഇളകി കിട ക്കുന്നത് ഇരുചക്ര വാഹനത്തിൽ വരുന്നവർക്കു ഭീഷണിയാണ്. അണക്കെട്ടിൽ വെള്ളം നിറയുന്നതോടെ മംഗലംഡാം ഉദ്യാനത്തിലേക്കു കൂടുതലായി ആളുകൾ എത്താറാണു പതിവ്. എന്നാൽ, പരിസരം മുഴുവൻ കാടു പിടിച്ചു കിടക്കുന്നതും, റോഡിന്റെ തകർച്ചയും ഉദ്യാനത്തിനു തന്നെ പേരുദോഷമുണ്ടാക്കും.
ഉദ്യാനത്തിലെത്തുന്ന സന്ദർശകരിൽ നിന്നു ഫീസ് ഈടാക്കുന്നവർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം കൂടി തങ്ങൾക്കുണ്ടെന്ന കാര്യം മറക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.