ആലത്തൂര്‍: സ്കൂൾ പരിസരത്ത് ടിപ്പർ ലോറികൾക്ക് സമയക്രമമനുരിച്ച് നിരോധനമുണ്ടായിരിക്കെ അത് ലംഘിച്ച് ലോറികള്‍ ഓടിയതിനെ തുടര്‍ന്ന് വെങ്ങന്നൂരില്‍ പഞ്ചായത്തംഗം വി.എം അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പിഴ ചുമത്തി വാഹനങ്ങള്‍ വിട്ടയച്ചു. വരും ദിവസങ്ങളില്‍ ലംഘനം തുടര്‍ന്നാല്‍ ലോറികള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസ് ഐ എം.ആര് അരുണ്‍ കുമാര്‍ പറഞ്ഞു.
ജില്ലയിൽ സ്കൂൾ പരിസരങ്ങളിലൂടെയുള്ള ടിപ്പർ ലോറികളുടെ സഞ്ചാരം രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 5.30 വരെയും ജില്ലാ കലക്ടർ
നിരോധിച്ചിരുന്നു.
സ്കൂൾ ടൈമിൽ സർവീസ് നടത്തിയ ടിപ്പർലോറികളെ നാട്ടുകാർ തടഞ്ഞ് പോലീസിലേൽപ്പിച്ചു.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.