മംഗലംഡാം: ആനശല്യം രൂക്ഷമായിട്ടുള്ള കടപ്പാറ പോത്തംതോട്ടില്‍ ഒന്നര കിലോമീറ്റര്‍ ദൂരം സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊലപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് മേധാവികളുടെയും ജനപ്രതി നിധികളുടെയും നേതൃത്വത്തിൽ അടിയന്തര ജനജാഗ്രത സമിതി കൂടുകയും ഈ യോഗത്തിൽ സോളാർ വേലി നിർമിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോർപറേഷൻ കാട് 1.5 കിലോമീറ്റർ, മേമല – പോത്തൻതോട് 1.5 കിലോമീറ്റർ, വിആർടി 2 കിലോമീറ്റർ എന്നിങ്ങനെ സോളർ വേലി നിർമാണത്തിന് വനം വകുപ്പ് തയാറായത്.
ഇതിൽ കോർപറേഷൻകാട്, മേമല പോത്തൻതോട് വേലി നിർമാണം പൂർത്തിയായി. വൈദ്യുത വേലി വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ് സ്വിച്ച് ഓണ്‍ ചെയ്തു. ബ്ലോക്ക് മെമ്പര്‍ സെയ്താലി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശശികുമാര്‍, സുബിത മുരളീധരന്, മെമ്പര്‍ പി.ജെ. മോളി, വനംവകുപ്പിലെ രഞ്ജിത്ത്, ജാഗ്രത സമിതി അംഗം ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഡ് മെമ്പര്‍ ബീന ഷാജി സ്വാഗതവും മുന്‍ മെമ്പര്‍ ബെന്നി ജോസഫ് നന്ദിയും പറഞ്ഞു. ശേഷിച്ച ഭാഗത്തുകൂടി സൗരോര്‍ജ വേലി സ്ഥാപിച്ചാല്‍ മാത്രമെ ആന ശല്യം ഒഴിവാകു. വിആർടിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.