മുടപ്പല്ലൂരിൽ യാത്രക്കാർക്ക് ദുരിതമായി മുറിച്ചിട്ട മരം.

മുടപ്പല്ലൂർ: പാതയോരത്ത് അപകടാവസ്ഥയിൽ നിന്ന മരം മുറിചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തടി സ്ഥലത്തുനിന്ന് മാറ്റാത്തത് യാത്രകാർക്ക് ദുരിതമാകുന്നു. മൂടപ്പലൂർ ടൗണിൽ പോസ്റ്റ് ഓഫീസിന് സമീപത്താണ് മരം മുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തടി മാറ്റാതെ അവിടെ തന്നെ ഇട്ടിരിക്കുന്നത്. മെയിൻ റോഡിനോട് ചേർന്നു തന്നെ തടിക്കഷണങ്ങൾ കിടക്കുന്നത് കാരണം ടൗണിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ, കാൽ നടയാത്രക്കാർക്ക് അരികിലേക്ക് മാറാനോ പറ്റാത്ത അവസ്ഥയാണ്. തടി കിടക്കുന്ന ഭാഗത്ത് കാട് പിടിച്ച് കിടക്കുന്നത് മൂലം ഇഴ ജന്തുക്കളുടെ ഭീഷണിക്കും കാരണമാകും. എപ്പോഴും ജനസഞ്ചാരമുള്ള മേഖലയായത് കൊണ്ട് അടിയന്തരമായി തടി മാറ്റാനുള്ള നടപടി ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.